ഇന്ത്യ മുന്നണിക്കുണ്ടായ മുന്നേറ്റം മതേതര ഇന്ത്യയുടെ വിജയം കെ എം സി സി

ഇന്ത്യ മുന്നണിക്കുണ്ടായ മുന്നേറ്റം മതേതര ഇന്ത്യയുടെ വിജയം കെ എം സി സി

ദുബായ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യ മുന്നണിക്കുണ്ടായ മുന്നേറ്റം മതേതര ഇന്ത്യയുടെ വിജയമാണെന്നും ഇന്ത്യൻ ജനതയുടെ മതേതര കാഴ്ചപ്പാട് ഒരിക്കൽകൂടി തെളിയിക്കുന്നതാണ് തെരഞ്ഞടുപ്പ് ഫലം എന്നും വർഗീയത കൊണ്ടും വിദ്വേഷം പരത്തിയും അധികകാലം വാഴാനാവില്ലെന്നു തെളിയിക്കുന്നതാണ്
പതിനെട്ടാം ലോക സഭ തെരഞ്ഞെടുപ്പ് ഫലമെന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ,ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ ട്രഷറർ ഡോക്ടർ ഇസ്മായിൽ എന്നിവർ പറഞ്ഞു. കേരളം ഇന്ത്യ മുന്നണിയുടെ ഉരുക്ക് കോട്ടയാണ്‌. അബു ഹൈയിൽ കെ എം സി സി ആസ്ഥാനത്തു പി എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയാഘോഷം യു എ ഇ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി കെ അന്വർ നഹ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ സ്വാഗതം പറഞ്ഞു. ഇൻകാസ് യു എ ഇ ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദ് അലി , ദുബായ് കെ എം സി സി പ്രസിഡന്റ് ഇൻചാർജ് ഇബ്രാഹിം മുറിച്ചാണ്ടി , ആക്ടിങ് ജനറൽ സെക്രട്ടറി കെ പി എ സലാം , അഡ്വക്കേറ്റ് സാജിദ് അബൂബക്കർ .വനിതാ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചർ ഹസൻ ചാലിൽ , കാദർ അരിപ്പാമ്പ്ര, നേതാക്കളായ അഫ്സൽ മെട്ടമ്മൽ ,റാഫി പള്ളിപ്പുറം . സി എച് നൂറുദ്ദീൻ ,റഫീഖ് പടന്ന, സുബൈർ അബ്ദുല്ല , മൊഇദീനബ്ബ ഹൊസങ്കടി , സുബൈർ കുബണൂർ , സിദ്ദീഖ് ചൗക്കി ,ആസിഫ് ഹൊസങ്കടി .ഫൈസൽ പട്ടേൽ , റഷീദ് പടന്ന , മുനീർ പള്ളിപ്പുറം തല്ഹത് തളങ്കര, യൂസുഫ് മുക്കൂട് , ഷബീർ കൈതക്കാട് റസാഖ് ബദിയടുക്ക, മമ്മി പടന്ന .  ഖാദർ ബി മമ്മി പടന്ന ഖാദർ ബി. എസ്. തുടങ്ങിയവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *