അബ്ദുല്ല മാളിയേക്കലിന് ലഭിച്ചത് അര്‍ഹതക്കുള്ള അംഗീകാരം

അബ്ദുല്ല മാളിയേക്കലിന് ലഭിച്ചത് അര്‍ഹതക്കുള്ള അംഗീകാരം

അബ്ദുല്ല മാളിയേക്കലിന് ലഭിച്ചത് അര്‍ഹതക്കുള്ള അംഗീകാരം

കോഴിക്കോട്: ഇന്റര്‍നാഷണല്‍ കൈറ്റ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അബ്ദുള്ള മാളിയേക്കലിനെ കോഴിക്കോട് പൗരാവലി ആദരിച്ചു. ബഹു.കേരള ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ ആദരിക്കല്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു.
ഡോ: കെ കുഞ്ഞാലി അദ്ധ്യക്ഷനായിരുന്നു. ബഹു അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ മുഖ്യാതിഥി ആയിരുന്നു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ. സജീഷ് പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. ക്യാപ്റ്റന്‍ കെകെ ഹരിദാസ് അബ്ദുള്ള മാളിയക്കലിനെ പരിചയപെടുത്തി.
പ്രശസ്ത സ്‌പോര്‍ട്‌സ് എക്കണോമിസ്റ്റ് സെബിന്‍ പൗലോസ് ആശംസകള്‍ നേര്‍ന്നു. ആര്‍ ജയന്ത് കുമാര്‍ സ്വഗതവും ഹാഷിം കടാക്കലകം നന്ദിയും പറഞ്ഞു. ചാര്‍ളിമാത്യു. അഡ്വ.ഷമിം പകസാന്‍ ബിനീഷ് കുമാര്‍.എം, സാജിദ് തോപ്പില്‍,അലി വെസ്റ്റ്ഹില്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഹൈലൈറ്റ് ബിസിനസ്സ് പാര്‍ക്കില്‍ നടന്ന ആദരിക്കല്‍ ചടങ്ങിന് ശേഷം പ്രശസ്ത ഗസല്‍ ഗായകന്‍ ആയ റാസാ & ജഹാനും അവതരിപ്പിച്ച ഗസല്‍ സന്ധ്യ ഉണ്ടായിരുന്നു .

 

Share

Leave a Reply

Your email address will not be published. Required fields are marked *