കോഴിക്കോട്: ടി.ടി.കണ്ടന്‍കുട്ടി രചിച്ച പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നൊമ്പരപ്പൂക്കള്‍ നോവല്‍ കക്കോടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ എം.കെ.രാഘവന്‍ എം.പി.പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരനു നല്‍കി പ്രകാശനം ചെയ്തു. തന്റെ ഉള്ളിലുള്ള എഴുത്തുകാരനെ സ്വയം പ്രകാശിപ്പിച്ച വ്യക്തിത്വമാണ് കണ്ടന്‍കുട്ടിയെന്നും നൊമ്പരപ്പൂക്കള്‍ എന്ന നോവല്‍ സാധാരണക്കാരുടെ ജീവിതത്തെ സത്യസന്ധമായി വരച്ചുകാട്ടുന്ന രചനയാണെന്നും യു.കെ.കുമാരന്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ അറോട്ടില്‍ കിഷോര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. എന്‍സിപി സംസ്ഥാന ജന.സെക്രട്ടറി എം.ആലിക്കോയ മാസ്റ്റര്‍, കക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി.വിനോദ് കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.ഗിരീഷ് കുമാര്‍, വിജയന്‍ ചാനാരി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രഭാകരന്‍ എം.കെ, തലക്കുളത്തൂര്‍ ഭവന നിര്‍മ്മാണ സഹകരണ സംഘം പ്രസിഡണ്ട് ജയകൃഷ്ണന്‍ മാസ്റ്റര്‍, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍, സാഹിത്യകാരന്മാരായ സുലൈമാന്‍ കക്കോടി, കുഴിച്ചപ്പള്ളി നിര്‍മ്മല ടീച്ചര്‍, അയ്യങ്കാളി ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അജയന്‍ കിഴക്കുംമുറി, കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡണ്ട് അജിത്കുമാര്‍.ഇ.പി ആശംസകള്‍ നേര്‍ന്നു. ദേവിക പി.രതീഷ് പ്രാര്‍ത്ഥന ആലപിച്ചു. എഴുത്തുകാരന്‍ ടിടി.കണ്ടന്‍കുട്ടി മറുമൊഴി നടത്തി.സംഘാടക സമിതി ജന.കണ്‍വീനര്‍ ശിവാനന്ദന്‍ ടി.ടി സ്വാഗതവും സുധി പാറക്കല്‍ നന്ദിയും പറഞ്ഞു.