കോഴിക്കോട് : സാമൂഹ്യ വനവത്ക്കരണ വിഭാഗം കോഴിക്കോട് ഡിവിഷന്റെ ജില്ലയിലെ ഏക നഴ്‌സറിയായ പൈമ്പാലശ്ശേരിയില്‍ നിന്ന് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിപാലിക്കുന്നതിനുള്ള വൃക്ഷ തൈകളുടെ വിതരണം ആരംഭിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ബൈജു ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ് ഉങ്ങ് തൈ കൈമാറി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സി എസ് ആര്‍ വിഭാഗത്തിലെ വി ആര്‍ അഖില്‍, ഫോറസ്റ്റര്‍മാരായ എന്‍ വിജേഷ്, സി അനൂപ്, വിദ്യാലയ പരിസ്ഥിതി ക്‌ളബ്ബിന്റെ എണ്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ പ്രോഗ്രാമിലെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ എം കെ സജീവ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. വേങ്ങ,രക്തചന്ദനം, പേര, ഉറുമാമ്പഴം, ചന്ദനം, നെല്ലി, നീര്‍മരുത് , കണിക്കൊന്ന, പൂവരശ് ,ഉങ്ങ് തുടങ്ങിയ ഔഷധ വൃക്ഷതൈകള്‍ വിതരണത്തിനുണ്ട്. ജൂണ്‍ രണ്ടിന് കാളാണ്ടിത്താഴം പരിസരത്തു നിന്ന് ദര്‍ശനം പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു കൊണ്ട് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടിക്ക് തുടക്കമിടും.
വൃക്ഷ തൈ വിതരണം തുടങ്ങി