കോഴിക്കോട്:ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സന്നദ്ധ സേനയായ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ 240 സ്‌കൂളുകള്‍ ശുചീകരിച്ചു. അവധിക്കാലത്ത് പൂട്ടിക്കിടന്ന സ്‌കൂളുകളിലെ വാട്ടര്‍ ടാങ്കുകള്‍ , ക്ലാസ് മുറികള്‍ , മേശയും കസേരയും , പരിസരപ്രദേശങ്ങളുമാണ് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചത്. അധ്യായന വര്‍ഷത്തിലേക്ക് കുട്ടികള്‍ എത്തുമ്പോള്‍ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പഠനോത്സവത്തില്‍ വച്ച് ഉന്നത വിജയികളെ അനുമോദിക്കുകയും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന രൂപത്തില്‍ ‘നാവിഗേറ്റര്‍ യുവര്‍ ഫ്യൂച്ചര്‍’ എന്ന ക്യാപ്ഷന്‍ നോടുകൂടി ‘കാര്‍സര്‍ മാപ് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 36 സ്‌കൂളും ഒഞ്ചിയം 40 കുന്നുമ്മല്‍ 3 വടകര 15 പയ്യോളി 3 കൊയിലാണ്ടി 4 പേരാമ്പ്ര 38 ബാലുശ്ശേരി 13 തിരുവമ്പാടി 4 കുന്നമംഗലം 17 കക്കോടി 13 നരിക്കുനി 4 കോഴിക്കോട് നോര്‍ത്ത് 9 താമരശ്ശേരി 13 കോഴിക്കോട് ടൗണ്‍ 4 കോഴിക്കോട് സൗത്ത് 13 ഫാറൂഖ് 6 എന്നീ ക്രമത്തിലാണ് സ്‌കൂളുകള്‍ ശുചീകരിച്ചത്. ജൂണ്‍ മാസം രണ്ടാം തീയതി വരെ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി യൂത്ത് ബ്രിഗേഡ് സജീവമായി രംഗത്തുണ്ടാവും.
യൂത്ത് ബ്രിഗേഡ് നേതൃത്വത്തില്‍ ജില്ലയില്‍
240 സ്‌കൂളുകള്‍ ശുചീകരിച്ചു