കോഴിക്കോട്: നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ദാര്‍ശനികതയുള്ള രാജ്യത്ത്, വര്‍ദ്ധിച്ചുവരുന്ന വിഭാഗീയ ധ്രുവീകരണവും വര്‍ഗ്ഗീയാധിഷ്ഠിത അന്യവത്ക്കരണവും വഴി ഉദാത്തമായ മതേതര മൂല്യങ്ങള്‍ തകര്‍ത്തെറിയാന്‍ ചില കേന്ദങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതിന്റെ അപശ്രുതികള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണെന്ന് ഖാസി ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചൂണ്ടിക്കാട്ടി. കേരളത്തിലും ഇതിന്റെ അനുകരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, മതേതരത്വ ബോധവും സാമുദായിക സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്നതിനും വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ തുടര്‍ചലനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മതേതര ചേരികള്‍ പരസ്പരം പോരടിക്കാതെ വിട്ടു വീഴ്ചചെയ്ത് ഒന്നിച്ചു നില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്.എസ്.എല്‍.സി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിനുള്ള അവസരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഈ കാര്യത്തില്‍ മലബാറില്‍ കാലാകാലങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമുള്ളിടത്ത് സീറ്റുകളും അധിക ബാച്ചുകളും അനുവദിക്കണം.
ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. 2024-26 വര്‍ഷത്തെ പുതിയ ഭാരവാഹികളായി ഡോ.കെ. കുഞ്ഞാലി (ചെയര്‍മാന്‍) പി.ടി. ആസാദ്,ആര്‍. ജയന്ത് കുമാര്‍ (വൈസ് ചെയര്‍മാന്‍മാര്‍) എം.വി.റംസി ഇസ്മായില്‍ ( ജനറല്‍ സെക്രട്ടറി) പി.മമ്മത് കോയ, സി.ഇ.വി. അബ്ദുല്‍ ഗഫൂര്‍ (സെക്രട്ടറിമാര്‍) കെ.വി.ഇസ്ഹാഖ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സാഹോദര്യം സഹജ നന്മയ്ക്ക് എന്ന പ്രമേയവുമായി ഈദിന്റെ ഭാഗമായി സ്‌നേഹ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.ഡോ.കെ.മൊയ്തു,സി.എ.ഉമ്മര്‍കോയ,അഡ്വ.പി.എം. ഹനീഫ,സി.പി.മാമുക്കോയ,എന്‍.സി.അബ്ദുള്ളക്കോയ, ആര്‍.ജയന്ത് കുമാര്‍,കെ.കെ.അബ്ദുള്‍ സലാം,എം. അബ്ദുല്‍ ഗഫൂര്‍, ഇ.വി.ഫിറോസ് എന്നിവര്‍ സംസാരിച്ചു.പി.ടി. ആസാദ് സ്വാഗതവും പി. മമ്മത് കോയ നന്ദിയും പറഞ്ഞു.
മതേതര ചേരികള്‍ ഒന്നിച്ചു നില്‍ക്കണം:
ഖാസി ഫൗണ്ടേഷന്‍