കോഴിക്കോട്: ഇന്റര്‍നാഷണല്‍ കൈറ്റ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്ള മാളിയേക്കലിന് നാളെ (ശനി) വൈകിട്ട് 4 മണിക്ക് ഹൈലൈറ്റ് ബിസിനസ്സ് പാര്‍ക്ക് ടവര്‍2 വില്‍വെച്ച് പൗര സ്വീകരണം നല്‍കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ ഡോ.കെ.കുഞ്ഞാലിയും ആര്‍.ജയന്ത്കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. എം.കെരാഘവന്‍, എം.പി, മേയര്‍ ബീന ഫിലിപ്പ്, അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. ലോകത്തിലെ 133 രാജ്യങ്ങളിലെ കൈറ്റിന്റെ (പട്ടം പറത്തല്‍) പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുകയും ഇന്റര്‍നാഷണല്‍ കൈറ്റ് ഫെഡറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രഥമ ഇന്ത്യക്കാരനാണ് അബ്ദുള്ള മാളിയേക്കല്‍. കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ അദ്ദേഹം രാജ്യത്തെ മുന്‍നിര കൈറ്റ് ക്ലബ്ബായ വണ്‍ ഇന്ത്യ കൈറ്റിന്റെ സ്ഥാപകനും സിഇഒയുമാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡോ.കെ.കുഞ്ഞാലി, ആര്‍.ജയന്ത് കുമാര്‍. ഹാഷിം കടാകലകം, മുഹമ്മദ് ഫര്‍ഹാന്‍, ഗായകന്‍ റാസാ എന്നിവരും പങ്കെടുത്തു.