‘പോലീസ് സ്റ്റേഷന്‍ ആക്രമണം: 16 സൈനികര്‍ക്കെതിരെ എഫ്ഐആര്‍

‘പോലീസ് സ്റ്റേഷന്‍ ആക്രമണം: 16 സൈനികര്‍ക്കെതിരെ എഫ്ഐആര്‍

ജമ്മു കശ്മീര്‍: കുപ്വാര പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 16 സൈനികര്‍ക്കെതിരെ എഫ്ഐആര്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പോലീസ് ഒരു ടെറിട്ടോറിയല്‍ ജവാനെ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.വധശ്രമവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ സേവനം നല്‍കുന്ന, അര്‍ധ സമയ വൊളന്റിയര്‍മാര്‍ അടങ്ങുന്ന മിലിട്ടറി റിസര്‍വ് ഫോഴ്സാണ് ടെറിട്ടോറിയല്‍ സൈന്യം.
ലെഫ്നന്റ് കേണല്‍മാരായ അങ്കിത് സൂദ്, രാജീവ് ചൗഹാന്‍, നിഖില്‍ എന്നിവര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ബലമായി പ്രവേശിക്കുകയും, പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ റൈഫിളും വടികളും ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും, പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ഒരു പോലീസ് കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെ സ്ഥിതി വഷളാകുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.കുപ്വാരയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

പൊതുപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്നും പൊതു പ്രവര്‍ത്തകനെ തടസപ്പെടുത്തി (186), പൊതുപ്രവര്‍ത്തകനെ തന്റെ ജോലിയില്‍ നിന്നും തടയാന്‍ മനപ്പൂര്‍വം ഉപദ്രവിക്കുക (332), വധശ്രമം (307), തെറ്റായ രീതിയില്‍ തടവിലാക്കുക (342), കലാപത്തിനുള്ള ശിക്ഷ (147) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഐപിസി 149, 392, 397, 365 എന്നീ വകുപ്പുകളും സായുധ നിയമപ്രകാരമുള്ള വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ശ്രീനഗര്‍ കേന്ദ്രീകരിച്ചുള്ള സൈനിക വക്താവ് സംഭവങ്ങളെ തള്ളിപ്പറഞ്ഞു. പോലീസും സൈനികരും തമ്മിലുള്ള വാക്കേറ്റവും അക്രമവും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകണെന്നും പോലീസ് ഉദ്യോഗസ്ഥരും ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റും തമ്മിലുള്ള ചെറിയ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ് സ്റ്റേഷന്‍ ആക്രമണം: 16 സൈനികര്‍ക്കെതിരെ എഫ്ഐആര്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *