സ്വകാര്യവല്‍ക്കരണത്തിനെതിരെ ഐഎന്‍ടിയുസി പ്രക്ഷോഭത്തിലേക്ക്

സ്വകാര്യവല്‍ക്കരണത്തിനെതിരെ ഐഎന്‍ടിയുസി പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: പൊതുമേഖലാ വ്യവസായങ്ങളെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഐഎന്‍ടിയുസി പ്രക്ഷോഭം ആരംഭിക്കും. ആദ്യപടിയായി അടുത്തമാസം സെക്രട്ടറിയേറ്റ് പടിക്കല്‍ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂചനാ സമരം നടത്താന്‍ കോഴിക്കോട് കിങ് ഫോര്‍ട്ട് ഹോട്ടലില്‍ ചേര്‍ന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രവര്‍ത്തക സമ്മേളനം തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് നാട്ടുകാരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, കരിങ്കല്‍ ക്വാറി തൊഴിലാളികളുടെ
പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ ഉണ്ടാക്കുക, സംസ്ഥാന-കേന്ദ്ര കമ്പനിയായ സ്റ്റീല്‍ കോംപ്ലക്‌സ് സ്വകാര്യകമ്പനിക്ക് കൈമാറിയ നടപടി പിന്‍വലിക്കുക
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിയായ ഡോക്ടര്‍ എം. പി.പത്മനാഭന്‍, പി. ജെ.ജോസഫ്, തമ്പി കണാടന്‍ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി മാരായ കെ കെ ഇബ്രാഹിം കുട്ടി, ജോസ് ജോര്‍ജ് പ്ലാത്തോട്ടം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ രാജീവ് ജില്ലാ പ്രസിഡണ്ട് മാരായ സുന്ദരന്‍ കുന്നത്തുള്ളി, പി ആലി, മനോജ് ഇടാണി, പി. ജെ. ജോയ്, നിഷാബ് മുല്ലോളി തുടങ്ങിയ സംസാരിച്ചു.

 

സ്വകാര്യവല്‍ക്കരണത്തിനെതിരെ ഐഎന്‍ടിയുസി പ്രക്ഷോഭത്തിലേക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *