കാന്തപുരത്തിന്റെ ആത്മകഥ: പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗില്‍ പങ്കാളികളായി മര്‍കസ് ജീവനക്കാര്‍

കാന്തപുരത്തിന്റെ ആത്മകഥ: പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗില്‍ പങ്കാളികളായി മര്‍കസ് ജീവനക്കാര്‍

കുന്ദമംഗലം: ജൂണ്‍ ആദ്യവാരത്തില്‍ പുറത്തിറങ്ങുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം’ പ്രീ പബ്ലിക്കേഷന്‍ ക്യാമ്പയിനില്‍ പങ്കാളികളായി മര്‍കസ് സെന്‍ട്രല്‍ ഓഫീസ് ജീവനക്കാര്‍. എസ് വൈ എസ് കുന്ദമംഗലം സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ സ്റ്റാഫ് അംഗം അബ്ദുല്‍ ഗഫൂര്‍ ലത്വീഫിയില്‍ നിന്ന് നൂറ് കോപ്പിക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച് മര്‍കസ് ഡയറക്ടര്‍ ജനറലും ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി ബുക്കിംഗ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സോണ്‍ പ്രസിഡന്റ് സൈനുദ്ദീന്‍ നിസാമി അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, സി.എ. ഒ വി എം റഷീദ് സഖാഫി, സോണ്‍ സെക്രട്ടറി റഫീഖ് പിലാശ്ശേരി, സയ്യിദ് അലി നിയാസ്, അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അക്ബര്‍ ബാദുഷ സഖാഫി, ഹനീഫ അസ്ഹരി, ദുല്‍കിഫില്‍ സഖാഫി, ഷമീം കെ കെ, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാന്‍ സഖാഫി സംബന്ധിച്ചു.

 

 

കാന്തപുരത്തിന്റെ ആത്മകഥ:
പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗില്‍ പങ്കാളികളായി മര്‍കസ് ജീവനക്കാര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *