എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയ്യാറാവണം
കോഴിക്കോട്:സാഹിത്യ ലോകത്തിലെ കുലപ്പതിയും പത്രാധിപരും മന്ത്രിയും എംപിയും ആയിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ കോഴിക്കോട് സ്മാരകം പണിയാന്‍ തയ്യാറാവണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്ലാമിക് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.
മത്സര പരീക്ഷകളില്‍ ഉന്നതമാര്‍ക്ക് വാങ്ങി ജയിക്കുന്ന വിദ്യാര്‍ത്ഥികളെ എം.പി.വിരേന്ദ്രകുമാര്‍ പുരസ്‌കാരം നല്‍കി ആദരിക്കുവാനും യോഗം തീരുമാനിച്ചു.
ചടങ്ങ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി.ഒ.ടി. അസീസ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. നിസാര്‍ ഒളവണ്ണ,പി. അനില്‍ ബാബു ,കണക്കന്‍പാറ ബാബു ,ഷാജി പയ്യോളി ,ശ്രീജ കക്കോടി,ജുനേഷ് കണ്ണാടിക്കല്‍ ,എം .വി .വൈശാഖ് ,വിഷ്ണു .എന്‍ .വി ,മുരളി കൊമേരി, ടി .എം .സത്യജിത്ത് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.