അലര്‍ജി മെഡിക്കല്‍ കോണ്‍ഫെറന്‍സ് നടത്തി
കോഴിക്കോട് : ആരോഗ്യ രംഗത്തെ അലര്‍ജി ചികിത്സാ വിഭാഗത്തിലെ നൂതന ചികിത്സാ രീതികള്‍ പരിചയ പെടുത്തുന്ന അലര്‍ജി മെഡിക്കല്‍ ഏകദിന ശില്‍പശാല അസെന്റ് ഇ എന്‍ ടി ആശുപത്രി നടത്തി.
കോഴിക്കോട് ട്രിപ്പന്റാ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇ എന്‍ ടി വിഭാഗം മുന്‍ മേധാവി ഡോ അശോക് കുമാര്‍ ഉത്ഘാടനം ചെയ്തു, അസെന്റ് ഇ എന്‍ ടി ഹോസ്പിറ്റല്‍ ചെയര്മാന്‍ ഡോ ഷറഫുദ്ധീന്‍ പികെ അധ്യക്ഷത വഹിച്ചചടങ്ങില്‍, കോഴിക്കോട് മെഡിക്കല്‍കോളജ് മുന്‍മേധാവി ഡോ മുരളീധരന്‍ നമ്പൂതിരി, ഐ എം എ പ്രസിഡന്റ് ശങ്കര്‍ മഹാദേവന്‍ , സെക്രട്ടറി അശ്വിന്‍ മേനോന്‍, ഡോ പ്രഭാകരന്‍ സി എന്നിവര്‍ സംസാരിച്ചു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബിജിരാജ് സ്വാഗതവും ഡോ.അര്‍ഷാദ് നന്ദിയും പറഞ്ഞു, അലര്‍ജി ഏകദിന ശില്‍പശാലയില്‍ ഇരുന്നൂറോളം വരുന്ന ഡോക്ടര്‍മാര്‍ പങ്കെടുത്തു,രാവിലെ 8.15 തുടങ്ങിയ ശില്‍പശാല വൈകുന്നേരം 5.30 തിന് സമാപിച്ചു ‘, ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രി ഇ എന്‍ ടി സര്‍ജന്‍ ഡോ സൗദ് അഹമ്മദ്, ഡോ: കൃഷ്ണമോഹന്‍ ആര്‍ , ഡോ:അബ്ദുല്‍ ലത്തീഫ് ഇ എന്‍.ഡോ: കല്‍പനാ ജോര്‍ജ്, ഡോ: സുധീര്‍ കുമാര്‍, ഡോ: അര്‍ജുന്‍ , ഡോ: ഷിബു ജോര്‍ജ്, എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അലര്‍ജി രോഗാവസ്ഥയുടെ കാരണങ്ങള്‍ കണ്ടെത്താനുള്ള വിവിധ മാര്‍ഗങ്ങളും ചികിത്സാ രീതികളുടെ പ്രായോഗിക പരിശീലനവും ശില്‍പശാലയില്‍ നടന്നു.