ഗുണ്ടാനേതാവന്റെ വീട്ടിലെ വിരുന്ന്; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഗുണ്ടാനേതാവന്റെ വീട്ടിലെ വിരുന്ന്; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ഗുണ്ടാനേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴയിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവിനൊപ്പം വിരുന്നില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഡിവൈഎസ്പി വിരുന്നില്‍ പങ്കെടുത്തത് സംബന്ധിച്ച് എറണാകുളം റൂറല്‍ പൊലീസ് അന്വേഷിക്കും.

ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിലാണ് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്. ഗുണ്ട നേതാക്കളുടെ വീട് കേന്ദ്രീകരിച്ച് അങ്കമാലി സിഐയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പരിശോധന നടന്ന് വരികയാണ്.

ഗുണ്ടകളെ പിടികൂടാനുള്ള ഓപറേഷന്‍ ആഗ് ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഫൈസലിന്റെ വീട്ടില്‍ ഗുണ്ടകളോടൊപ്പം വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഡിവൈഎസ്പിയെയും മറ്റ് മൂന്ന് പൊലീസുകാരെയും കണ്ടത്. പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കണ്ടയുടന്‍ ഡിവൈഎസ്പി ഒളിഞ്ഞിരിക്കുകയായിരുന്നു.
മുന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന സാബു അടുത്തമാസം വിരമിക്കാനിരിക്കകയാണ്.

 

ഗുണ്ടാനേതാവന്റെ വീട്ടിലെ വിരുന്ന്;
രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *