ശോഭീന്ദ്ര വാരം ജൂണ്‍ 5 മുതല്‍

ശോഭീന്ദ്ര വാരം ജൂണ്‍ 5 മുതല്‍

കോഴിക്കോട്: പ്രൊഫ.ശോഭീന്ദ്രന്റെ നാമധേയത്തിലാരംഭിച്ച പ്രൊഫ.ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 5 മുതല്‍ ഒരാഴ്ചക്കാലം ശോഭീന്ദ്ര വാരമായി ആചരിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 5ന് ഫൗണ്ടേഷന്റെ പ്രഖ്യാപനവും, ശോഭീന്ദ്ര വൃക്ഷങ്ങളുടെ നടീലും നടക്കും. സംസ്ഥാനത്തിനകത്തും, പുറത്തും, വിദേശ രാജ്യങ്ങളിലും, വൃക്ഷത്തൈ നടല്‍ നടക്കും. രണ്ടാം ദിവസം ‘അമ്മു’ എന്ന പരിസ്ഥിതി ഹൃസ്വ ചിത്രം ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. മൂന്നാം ദിവസം
അനുസ്മരണ യോഗം, നാലാം ദിവസം പ്രശ്‌നോത്തരി, അഞ്ചാം ദിവസം പരിസ്ഥിതി പഠന യാത്ര, ആറാം ദിവസം ശോഭീന്ദ്ര വര എന്ന പേരില്‍ ചിത്ര രചനയും, കുറ്റ്യാടിയില്‍ പരിസ്ഥിതി സംഗമത്തോടെ വാരം സമാപിക്കും. ഭാവി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഠന ഗവേഷണ കേന്ദ്രം, പരിസ്ഥിതി കോഴ്‌സുകള്‍,പരിസ്ഥിതി പ്രിദ്ധീകരണം, പരിസ്ഥിതി പഠന യാത്രകള്‍ സംഘടിപ്പിക്കും. ശോഭീന്ദ്ര വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ആവശ്യമായ വൃക്ഷതൈകള്‍ ജൂണ്‍ 4ന് കാലത്ത് 11 മണിക്ക് മാനാഞ്ചിറ പരിസരത്ത് വിതരണം ചെയ്യും. ആവശ്യമുള്ള സ്‌കൂളുകള്‍, സംഘടനകള്‍, വ്യക്തികള്‍ 9447262801 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ ദീപേഷ് കരിമ്പുകര, വടയക്കണ്ടി നാരായണന്‍, സെഡ് എ സല്‍മാന്‍, എം.ഷഫീഖ്, സുമപള്ളിപ്രം ഷജീര്‍ഖാന്‍ വയ്യാനം പങ്കെടുത്തു.

 

ശോഭീന്ദ്ര വാരം ജൂണ്‍ 5 മുതല്‍

Share

Leave a Reply

Your email address will not be published. Required fields are marked *