കര്‍ണാടക ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ കീഴടങ്ങുന്നു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിാണ് പ്രജ്വലിന്റെ വെളിപ്പെടുത്തല്‍.തിക്കെതിരെയുള്ളത് കള്ളക്കേസുകളാണെന്നും അന്വേഷണ സംഘത്തോട് സഹകരിക്കുമെന്നും, അന്വേഷണ സംഘത്തിനു മുന്നില്‍ മെയ് 31ന് ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രജ്വലിനായി കഴിഞ്ഞ ദിവസം എസ്എടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ജര്‍മനിയിലേക്ക് കടന്ന പ്രജ്വല്‍ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍ എത്തിയാലുടനെ അറസ്റ്റുണ്ടാകും.
പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി കുമാര സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രജ്വലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹാസന്‍ എംപിയുടെ മടക്കം.
പ്രജ്വല്‍ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ മൂവായിരത്തിലധികം വീഡിയോകള്‍ ഏപ്രില്‍ ഇരുപത്തിയെട്ടിനാണ് പുറത്തുവരുന്നത്. ഹാസനില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കൂടിയായ പ്രജ്വലിനെതിരെയുള്ള പരാതികള്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സംഭവം വിവാദമായതോടെ, കര്‍ണാടകയിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26ന് തൊട്ടടുത്ത ദിവസം പ്രജ്വല്‍ രാജ്യം വിടുകയായിരുന്നു.