ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഹെല്പിങ് ഹാന്‍ഡ്സും സംയുക്തമായി ഹാല്‍സിയോണ്‍ ടവറില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.
ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി. എ. ആലി കോയ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ടിമ്പര്‍ വ്യാപാരിയുമായ മുരിങ്ങക്കണ്ടി അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഹെല്‍പ്പിങ് ഹാന്റ്സ് ജനറല്‍ സെക്രട്ടറി നൗഫല്‍ രോഗ നിര്‍ണ്ണയ ക്യാമ്പിന്റെ ഗുണഫലങ്ങളെ കുറിച്ച് വിശദീകരിച്ചു. ഹാല്‍സിയോണ്‍ ജനറല്‍ സിക്രട്ടറി സി. പി. അബ്ദുല്‍ വാരിഷ് സ്വാഗതവും, ബി. വി. ജാഫര്‍ നന്ദിയും പറഞ്ഞു.

രോഗ ലക്ഷണങ്ങള്‍ മനസ്സിലാക്കാതെയിരുന്നവര്‍ക്ക് വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പിലൂടെ രോഗം ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന്ന് മുന്‍പ് ചികിത്സ ആരംഭിക്കുവാന്‍ സാധിക്കുന്നു എന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്.

ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരെ മതിയായ ബോധവല്‍ക്കരണം നടത്തുമെന്നും, തെക്കേപ്പുറം പ്രദേശം വൃക്ക രോഗ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ന്നും ജനോപകാരപ്രദമായ മെഡിക്കല്‍ ക്യാമ്പുകളും, ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുമെന്നും,
ജൂലൈ 16ന് തെക്കേപ്പുറം പ്രവാസി സുഹൃത്തുക്കള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാത്രമായി ഹെല്‍പ്പിങ് ഹാന്‍സുമായി സഹകരിച്ചു കൊണ്ട് വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും, തെക്കേപ്പുറം സമൂഹത്തെ വൃക്ക രോഗ വിമുക്തമാക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞ ബദ്ധരാണെന്നും ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എ. ആലി കോയ, ജനറല്‍ സിക്രട്ടറി സി.പി. അബ്ദുല്‍ വാരിഷ് എന്നിവര്‍ അറിയിച്ചു.

 

 

ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *