പഠനോത്സവം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

പഠനോത്സവം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

കോഴിക്കോട്:ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലെ 3123 യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലും പഠനോത്സവങ്ങള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതോടൊപ്പം എസ്എസ്എല്‍സി പ്ലസ് ടു വിജയികളായ വിദ്യാര്‍ത്ഥികളെയും മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും പഠനോത്സവത്തിന്റെ ഭാഗമായി ആദരിക്കും. പഠനോത്സവ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്കിലെ കൂടല്‍ യൂണിറ്റില്‍ വെച്ച് സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പിസി ഷൈജു ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ് എ. ജെ ജോണ്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ബിന്ദു മൈക്കിള്‍, വി.ആര്‍ വിജിത്ത്, മഹേഷ് കരിങ്ങാട്, പി പി ചന്ദ്രന്‍ , അബ്ദുള്‍ സമദ്, ജസ്റ്റിന്‍ സാബു എന്നിവര്‍ സംസാരിച്ചു . ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.എല്‍ ജി ലിജീഷ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ് സ്വാഗതവും ബ്ലോക്ക് പ്രസിഡണ്ട് കെ രജില്‍ നന്ദിയും രേഖപ്പെടുത്തി.

 

 

 

പഠനോത്സവം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *