കൊച്ചി: അങ്കമാലിയില്‍ പോലീസുകാര്‍ക്ക് ഗുണ്ടാ നേതാവിന്റെ വീട്ടില്‍ സല്‍ക്കാരം. കാപ്പ ലിസ്റ്റില്‍ ഉള്ള ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പോലീസുകാര്‍ പങ്കെടുത്തത്. അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്.
ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന ‘ഓപ്പറേഷന് ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിലും എത്തിയത്. അപ്പോഴാണ് ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.ഡിവൈഎസ്പി ഒളിച്ചത് ശുചി മുറിയിലും.
അങ്കമാലി പോലീസ് വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും റെയ്ഡില്‍ കണ്ടെത്തിയ പോലീസുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവാണ് വിരുന്നില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹമാണ് പോലീസുകാരെ വിരുന്നിന് എത്തിച്ചത്.വിരുന്ന് സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഗുണ്ടാനേതാവിന്റെ വീട്ടില്‍
പോലീസിന് സല്‍ക്കാരം