കോഴിക്കോട് : മെയ് 16 മുതല്‍ 25 വരെ വെസ്റ്റ്ഹില്‍ എന്‍ സി സി ഗ്രൂപ്പ് ട്രെയിനിങ് സെന്ററില്‍ ആരംഭിച്ച 9 കേരള ഗേള്‍സ് ബറ്റാലിയന്റെ വാര്‍ഷിക ദശദിന ക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം കോഴിക്കോട് മേയര്‍ ശ്രീമതി ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ബി കെ പത്ര , 9 കേരള ഗേള്‍സ് ബറ്റാലിയന്‍ കമ്മാണ്ടിങ് ഓഫീസര്‍ കേണല്‍ വെങ്കടേശന്‍ ആര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മേജര്‍ നിഷ്ട ശര്‍മ്മ എന്നിവര്‍ സന്നിഹിതരായിരുന്നു .
ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകള്‍ക്കുള്ള സമ്മാനവിതരണവും , കേഡറ്റുകളുടെ വിവിധ കലാപരിപാടികളും നടന്നു.
അസ്സോസിയേറ്റ് എന്‍ സി സി ഓഫീസര്‍മാരായ ചീഫ് ഓഫീസര്‍ ഷെറി ഫ്രാന്‍സിസ് ക്യാമ്പ് റിപ്പോര്‍ട്ടും , തേര്‍ഡ് ഓഫീസര്‍ ദിവ്യ കെ നന്ദിയും രേഖപ്പെടുത്തി.
370 കേഡറ്റുകള്‍ പങ്കെടുത്ത ക്യാംപില്‍ വ്യക്തിത്വ വികസന ക്ലാസ്സുകള്‍ സാമൂഹ്യ സുരക്ഷാ ക്ലാസ്സുകള്‍, ആരോഗ്യ ശുചിത്വ ക്ലാസ്സുകള്‍, സ്വയം പ്രതിരോധ പരിശീലനം, ആയുധ പരിശീലനം , ഡ്രില്‍ , ഓബ്സ്റ്റേകള്‍ ട്രെയ്നിങ് എന്‍ സി സി വിഷയങ്ങള്‍ എന്നിവയുടെ പരിശീലനവും , ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന തല്‍ സൈനിക് ക്യാമ്പിലേക്കുള്ള കേഡറ്റുകളുടെ പ്രാഥമിക തിരഞ്ഞെടുപ്പും പരിശീലനവും നടന്നു.
എന്‍ സി സി ദശ ദിന ക്യാമ്പ് സമാപിച്ചു