കോഴിക്കോട് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി; നിരവധിപേര്‍ക്ക് പരുക്ക്
കോഴിക്കോട്: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് ബസ് കടക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങളും ബസിന്റെ അടിയില്‍പ്പെട്ടു. കഴിഞ്ഞ നാലു ദിവസത്തിനിടെ കൊടുവള്ളി മദ്രസ ബസാറില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു.