‘എന്തിനാടാ തെണ്ടുന്നത്’ ബിസിനസുകാര്‍ക്കെതിരെ തെറിയഭിഷേകം;അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിച്ചു

‘എന്തിനാടാ തെണ്ടുന്നത്’ ബിസിനസുകാര്‍ക്കെതിരെ തെറിയഭിഷേകം;അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിച്ചു

‘എന്തിനാടാ തെണ്ടുന്നത്’ ബിസിനസുകാര്‍ക്കെതിരെ തെറിയഭിഷേകം;അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിച്ചു

 

കോഴിക്കോട്: പ്രസംഗത്തിനിടയില്‍ തെറിപ്രയോഗത്തെ തുടര്‍ന്ന് ബിസിനസ് മോട്ടിവേഷന്‍ പ്രഭാഷകന്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിച്ചു. കഴിഞ്ഞ ദിവസം റോട്ടറി ഇന്റര്‍നാഷനല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയാണ് ശ്രോതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായത്. പ്രഭാഷകന്‍ തുടരെ തെറിവിളി നടത്തിയതോടെ പരിപാടിക്കെത്തിയവര്‍ ബഹളംവയ്ക്കുകയായിരുന്നു. പിന്നീട് സംഘാടകര്‍ ഇടപെട്ടാണു പരിപാടി നിര്‍ത്തിവച്ചത്.

മേയ് 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവ് നടന്നത്. പരിപാടിയില്‍ ‘എന്തുകൊണ്ടാണ് സെയില്‍സ് ക്ലോസ് ചെയ്യാന്‍ പറ്റാത്തത്?’ എന്ന വിഷത്തിലായിരുന്നു അനില്‍ സംസാരിച്ചത്. എന്നാല്‍, പ്രസംഗത്തിനിടെ പരിപാടി കേള്‍ക്കാനെത്തിയ ബിസിനസുകാര്‍ക്കുനേരെ ഇയാള്‍ തെറിവിളി നടത്തുകയായിരുന്നു.

അധിക്ഷേപവും തെറിവിളിയും തുടര്‍ന്നതോടെ സദസില്‍നിന്ന് ആളുകള്‍ ഇടപെട്ടു. പരിപാടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ശ്രോതാക്കള്‍ അനില്‍ ബാലചന്ദ്രനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പ്രതിഷേധം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ സംഘാടകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഉച്ചയ്ക്കു നടക്കേണ്ട പരിപാടിയില്‍ മതിയായ ശ്രോതാക്കളില്ലെന്നു പറഞ്ഞ് അനില്‍ ബാലചന്ദ്രന്‍ ഹോട്ടലില്‍നിന്ന് വേദിയിലേക്കു വരാന്‍ തയാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് സംഘാടകര്‍ അനുനയിപ്പിച്ചാണ് ഇയാള്‍ വേദിയിലെത്തിയത്. ഒരു മണിക്കൂര്‍ വൈകിയായിരുന്നു പരിപാടി തുടങ്ങിയത്. പ്രസംഗം ആരംഭിച്ച് അധികം വൈകാതെ ഇയാള്‍ ശ്രോതാക്കള്‍ക്കുനേരെ തെറിവിളി ആരംഭിച്ചു.

‘കസ്റ്റമറുടെ പിറകെ തെണ്ടാന്‍ നിനക്ക് നാണമില്ലേ..’ എന്നു പറഞ്ഞായിരുന്നു അധിക്ഷേപം തുടങ്ങിയത്. തുടര്‍ന്നും വ്യവസായികളെ ‘തെണ്ടികള്‍’ എന്നു വിളിച്ച് തെറിവിളി തുടര്‍ന്നതോടെ കേട്ടുനിന്നവരുടെ നിയന്ത്രണം നഷ്ടമായി പ്രതികരണം തുടങ്ങി. ഇതിനുശേഷവും തന്റെ കലിപ്പ് തീരണ വരെ നാണംകെടുത്തുമെന്നു വ്യക്തമാക്കി ഇയാള്‍. പിന്നാലെയായിരുന്നു ശ്രോതാക്കള്‍ മുന്നിലേക്കു വന്നു പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പ്രസംഗം തുടരേണ്ടതില്ലെന്ന് ആളുകള്‍ വ്യക്തമാക്കി. ഇതോടെ സംഘാടകര്‍ ഇടപെട്ട് പ്രസംഗം നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *