മഹാത്മജി തന്റെ വളരെ അടുത്ത സുഹൃത്തായ കല്ലന്‍ ബാക്കിന് വളരെ മനോഹരവും ഉള്ളില്‍ തട്ടുന്നതുമായ ഒരു കത്തെഴുതുകയുണ്ടായി. ‘ഞാനിന്നലെ മരങ്ങള്‍ നോക്കി മൂളിപ്പാട്ടും പാടി നടക്കുമ്പോള്‍, ആ ഭീമാകാരങ്ങളായ മരങ്ങള്‍ക്ക് നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിനിടയിലും, എന്തോ ഒന്ന് അവിടെ നില്‍ക്കുന്നതായി ഞാന്‍ കണ്ടു. ഓരോ ഇലയ്ക്കും അതിന്റേതു മാത്രമായ വ്യത്യസ്ത ജീവിതമുണ്ട്. അത് താഴെ വീഴുന്നു ;ഇല്ലാതാവുന്നു. പക്ഷേമരം പിന്നെയും ജീവിക്കുന്നു. കാലഗതിയിലോ ഏതെങ്കിലും ക്രൂരമായ മഴുവന്നിരയായോ ഓരോ മരവും വീണുപോകുന്നു .എന്നാല്‍ ആ മരം ഏതുകാടിന്റെ ഭാഗമായിരുന്നോ ആ കാട് ജീവിക്കുന്നു .അതു പോലെ തന്നെയാണ് മനുഷ്യ വൃക്ഷത്തിന്റെ ഇലകളായ നമ്മളും .നാമില്ലാതായേക്കാം, പക്ഷേ നമ്മിലെ ശാശ്വതമായത് ജീവിക്കുന്നു ;മാറ്റമില്ലാതെ അനന്തമായ്.’
കെപി മനോജ് കുമാര്‍