കോഴിക്കോട് നഗരത്തില്‍ കലാ -സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ സൗകര്യപ്രദമായ ഹാളുകള്‍ നിര്‍മ്മിക്കണമെന്നും ടാഗോര്‍ ഹാള്‍ പുതുക്കി പണിയുന്നതിന് മുമ്പ് സാംസ്‌കാരിക സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക, വി കെ കൃഷ്ണമേനോന്റെ പ്രതിമ പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ മാനാഞ്ചിറ സ്‌ക്വയറില്‍ നിന്ന് മാറ്റി സ്ഥാപിക്കുക, കെ രാഘവന്‍ മാസ്റ്റരുടെ ഛായാചിത്രം ടൗണ്‍ഹാളില്‍ സ്ഥാപിക്കുക, ജൂബിലി ഹാള്‍ കലാസാംസ്‌കാരിക സംഘടനകള്‍ക്ക് മിതമായ വാടക നിരക്കില്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കലാസാംസ്‌കാരിക സംഘടനയായ ബീക്കണ്‍ കാലിക്കറ്റ് വാര്‍ഷിക പൊതുയോഗം കോര്‍പറേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു.
ഭാരവാഹികളായി ടി. സേതുമാധവന്‍ നായര്‍( പ്രസിഡണ്ട്) കെ ജെ തോമസ് (സെക്രട്ടറി) വി ഹരിനാരായണന്‍, എം രാജന്‍ (വൈസ് പ്രസിഡണ്ട്മാര്‍) കെ ടി ജോണ്‍സണ്‍, അജിത് കുമാര്‍ പി. ജോയിന്റ് സെക്രട്ടറിമാര്‍ )കെ സി ശ്രീമാനുണ്ണി (ട്രഷറര്‍) 13 പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
നഗരത്തില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ സൗകര്യം ഒരുക്കണം