കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വെസ്റ്റ് നടക്കാവ് ജനറല്‍ ബോഡി
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെസ്റ്റ് നടക്കാവ് ദ്വൈവാര്‍ഷിക യൂണിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ ട്രഷറര്‍ വി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബാബുമോന്‍, യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി സലീം രാമനാട്ടുകര , എവി കബീര്‍, മനാഫ്, എകെ മന്‍സൂര്‍, പിവിഎ സിദ്ധീക്ക് എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്നവ്യാപാരികളെ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ കുട്ടികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. പണിക്കര്‍ റോഡ് ആറാം ഗേറ്റില്‍ നിര്‍മിക്കുന്ന അണ്ടര്‍ഗ്രൗണ്ട് റെയില്‍ പാതയില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ഇരുപത് വര്‍ഷം മുന്‍പാരംഭിച്ച എന്‍എച്ച് 212 വയനാട് റോഡ് നിര്‍മാണം പെട്ടെന്ന് പൂര്‍ത്തിയാക്കുക, വ്യാപാരികള്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കുക, പോസ്റ്റ് ഓഫിസ് മുതല്‍ പാവങ്ങാട് വരെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അക്വിസിഷന്‍ നടത്താനുള്ള തീരുമാനം പുനപരിശോധിക്കുക എന്നീപ്രമേയങ്ങളും യോഗം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി യു അബ്ദുറഹ്‌മാന്‍(പ്രസിഡന്റ്) പി.ടി അബ്ദുല്‍ ഷുക്കൂര്‍ ( ജനറല്‍ സെക്രട്ടറി) കെസി. ഭാസ്‌കരന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞടുത്തു.