കോഴിക്കോട് : ജൂണ്‍ നാലിന് രാജ്യത്ത് ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നും, മുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഐക്യ കണ്ടേനേ ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുള്ള ഒരേയൊരു പേര് ശരത് പവാറിന്റെ തായിരിക്കുമെന്ന് എന്‍ സി പി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവും സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ത്യ മുന്നണിയുടെ സാധ്യത പതിന്മടങ്ങ് വര്‍ദ്ധിച്ചു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മഹാരാഷ്ട്രയും, ഉത്തര്‍പ്രദേശുമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിടും എന്‍ സി പി കോഴിക്കോട് ജില്ലാ നിര്‍വ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും വടകരയിലടക്കം യുഡിഎഫ് കാണിച്ച രാഷ്ട്രീയ നെറികേടുകള്‍ക്ക് ജനം ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍. രാജന്‍, പ്രൊഫസര്‍ : ജോബ് കാട്ടൂര്‍ ,സംസ്ഥാന സെക്രട്ടറിന്മാരായ പി.സുധാകരന്‍ മാസ്റ്റര്‍, അഡ്വ.എം.പി. സൂര്യ നാരായണന്‍, സി. സത്യ ചന്ദ്രന്‍ ,പി.പി.രാമകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.പി. ചാത്തുക്കുട്ടി, അനിതകുന്നോത്ത്, പി.കെ.എം. ബാലകൃഷ്ണന്‍, ടി.പി. വിജയന്‍, പ്രകാശ് കറുത്തേടത്ത്, പി.ആര്‍. സുനില്‍ സിംഗ്, പി.എം.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുള്ള ഒരേ ഒരു പേര് ശരത് പവാര്‍; മന്ത്രി എ കെ ശശീന്ദ്രന്‍