കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികള്‍

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികള്‍

കൊയിലാണ്ടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ദ്വൈ വാര്‍ഷിക സമ്മേളനവും ഭരണസമിതി തെരഞ്ഞെടുപ്പും കൊയിലാണ്ടി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് കെപി ശ്രീധരന്‍ പതാക ഉയര്‍ത്തി.യൂണിറ്റ് പ്രസിഡണ്ട് കെ പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് വൈസ് പ്രസിഡന്റ് എം ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് എസ് എസ് മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് വിശിഷ്ടാതിഥിയായിരുന്നു. പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ടി പി നന്ദിതക്ക് അവാര്‍ഡും സമ്മാനവും നല്‍കി അനുമോദിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ വി .പി .ഇബ്രാഹിംകുട്ടി, മനോജ് വളപ്പില്‍ വൈശാഖ്, പി.ജിഷ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ പി കെ കബീര്‍ സലാലയെ സംസ്ഥാന പ്രസിഡണ്ട് പൊന്നാട അണിയിച്ചാദരിച്ചു. സംസ്ഥാന ട്രഷറര്‍ കെ.എം.നാസറുദ്ദീന്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അസീം, വൈസ് പ്രസിഡണ്ട് വസന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.സുധാകരനെയും ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ടായി കെ പി ശ്രീധരനെയും ജനറല്‍ സെക്രട്ടറിയായി എം.ശശീന്ദ്രനെയും തെരഞ്ഞെടുത്തു.

പി.കെ. ബീര്‍ സലാല( യൂണിറ്റ് രക്ഷാധികാരി),എന്‍. ഷറഫുദ്ദീന്‍ ( ട്രഷറര്‍ ), വി പി ബഷീര്‍ വര്‍ക്കിംഗ് പ്രസിഡണ്ട്, കെ ചന്ദ്രന്‍ ഐശ്വര്യ,ഇ. രാമദാസ് റോയല്‍ ടയേഴ്‌സ്
വൈസ് പ്രസിഡണ്ടുമാര്‍),ടി.കെ ഗിരീഷ് കുമാര്‍ ശ്രീദീപം
കെ പി മുഹമ്മദലി കെപിഎ സ്റ്റോര്‍, എ.കെ. ജിതേഷ് ജെആര്‍ ഓട്ടോ വര്‍ക്ക്‌ഷോപ്പ് (സെക്രട്ടറിമാര്‍), സജേഷ് വി.പി സെലക്ഷന്‍ ഫാന്‍സി,പി. ജിഷ വിശാഖം സോഡാ , കാര്‍ത്തിക ഡിടിപി, ശശികുമാര്‍ ഹൈടെക് സെലുഷന്‍സ് ഇ പി പ്രിയ ടൈല്‍സ്& ഗാര്‍മെന്റ്, വി.എസ്.വിജയന്‍ വിഎസ് ജ്വല്ലറി, കെ.പി.ശ്രീധരന്‍ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട്,എം ശശീന്ദ്രന്‍ ജനറല്‍ സെക്രട്ടറി (വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്).

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *