കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ടീച്ചേഴ്‌സ് മീറ്റ്

കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ടീച്ചേഴ്‌സ് മീറ്റ്

കോഴിക്കോട് : കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസ്സോറി & പ്രീ പ്രൈമറി ടീച്ചേഴ്‌സ് മീറ്റ് ശിക്ഷക് സദനില്‍. വയനാട് ജില്ല ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ ടി ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. കെ ഇ സി ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം എ ജോണ്‍സണ്‍, കോഴിക്കോട് ഐ സി ഡി എസ് സൂപ്രവൈസര്‍ സി സബിത, ഡയറക്ടര്‍ കെ ആര്‍ രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കെ ബി മദന്‍ലാല്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം ആര്‍ രജിത നന്ദിയും പറഞ്ഞു. തൃശൂര്‍ വരെയുള്ള വടക്കന്‍ മേഖലയിലെ 7 ജില്ലകളില്‍ നിന്നുള്ള 60 ടീച്ചര്‍മാര്‍ പങ്കെടുത്തു.

 

Kerala Education Council Teachers Meet

Share

Leave a Reply

Your email address will not be published. Required fields are marked *