നടന് രജനികാന്തിന് യു.എ.ഇ. ഗോള്‍ഡന്‍ വിസ നല്കി. അബുദാബി കള്‍ച്ചര്‍ ആന്റ് ടൂറിസം വകുപ്പ് ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക്കാണ് താരത്തിന് വിസ കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ചടങ്ങില്‍ അതിഥിയായിരുന്നു.
ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. അബുദാബി സര്‍ക്കാറിനും സുഹൃത്ത് യൂസഫലിയ്ക്കും നന്ദി പറയുന്നുവെന്നും രജനികാന്ത് പറഞ്ഞു.
എം.എ. യൂസഫലിയെ സന്ദര്‍ശിക്കാന്‍ രജനികാന്ത് അബുദാബിയിലെ വീട്ടിലെത്തിയിരുന്നു. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദര്‍ശിച്ചു. യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.