കൊയിലാണ്ടി: നഗരസഭാ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കുട്ടികള്‍ തയ്യാറാക്കിയ കുടയുടെ ആദ്യ വില്പന നഗരസഭാ ഓഫീസില്‍ വെച്ച് സുധ കിഴക്കേപ്പാട്ട് നഗരസഭാ ചെയര്‍പേഴ്സണ്‍ നിര്‍വ്വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാര്‍ കെ.ഷിജു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് കെ.എ. ഇന്ദിര, കൗണ്‍സിലര്‍മാരായ ആര്.കെ. കുമാരന്, പ്രജിഷ, സി.ഡി. സ് ചെയര്‍പേഴ്സണ്‍ എം.പി. ഇന്ദുലേഖ, ബഡ്സ് സ്കൂള്‍ പി ടി എ പ്രസിഡണ്ട് ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിമിതികളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ മുന്നേറാന്‍ സ്വന്തമായി തയ്യാറാക്കിയ വര്‍ണ്ണ ശമ്പളമായ കുടയുടെ ആദ്യവില്പന ഏറ്റുവാങ്ങിയത് നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരിയാണ്. 350 മുതല്‍ 370 വരെയാണ് കുടകളുടെ വില. ചെറിയ കുട്ടികള്‍ക്കുള്ള കുടകളും തയ്യാറാക്കിയിട്ടുണ്ട്. മെമ്പര്‍ സെക്രട്ടറി വിരമിത സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.
ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ തയ്യാറാക്കിയ കുടകളുടെ വില്‍പ്പന ഉദ്ഘാടനം ചെയ്തു