കോഴിക്കോട്:അലയന്‍സ് ഓഫ് നാഷണല്‍ എസ് സി/എസ് ടി ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബുദ്ധ വിഹാറില്‍ ബുദ്ധ പൗര്‍ണമി ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും കൂട്ടപ്രാര്‍ത്ഥനയും നടത്തി.
ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടി ഭരണാധികാരികളും ആത്മീയ ആചാര്യന്മാരും മത സമുദായിക നേതാക്കളും രംഗത്തിറങ്ങണമെന്ന് ദിനാചരണത്തിന്റെ ഭാഗമായി നടന്ന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ബുദ്ധ വിഹാറില്‍ നടന്ന ചടങ്ങില്‍ രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.ബുദ്ധാശ്രമ ആചാര്യന്‍ പവിത്രന്‍ പ്രാര്‍ത്ഥന യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആദിവാസി ഗോത്രം മൂപ്പന്‍ കെ.പി.കോരന്‍ ചേളന്നൂര്‍, പി.അനില്‍ ബാബു മുഖ്യപ്രഭാഷണം നടത്തി.അംബേദ്കര്‍ ജനമഹാ പരിഷത്ത് സെക്രട്ടറി ടി. വി.ബാലന്‍ പുല്ലാളൂര്‍,കുമാരന്‍ കുരുവട്ടൂര്‍ അഭിലാഷ് ബാധിരൂര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് മധുരം വിതരണം ചെയ്തു.
ബുദ്ധ പൗര്‍ണമി ദിനാചാരണവും പുഷ്പാര്‍ച്ചനയും കൂട്ടപ്രാര്‍ത്ഥനയും നടത്തി