കൊച്ചി : പെരിയാറില്‍ എന്നും കണ്ടുവരുന്ന മത്സ്യക്കുരുതിയില്‍ അധികൃതര്‍ പൂര്‍ണശ്രദ്ധ പതിപ്പിക്കണമെന്നും ഇനിയും ഇത്തരത്തില്‍ മത്സ്യദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സത്വര ജാഗ്രത പുലര്‍ത്തണമെന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പില്‍ ആവശ്യപ്പെട്ടു. മത്സ്യക്കുരുതി മൂലം വലിയ സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന സാധാരണക്കാരുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പെരിയാര്‍ മലീകരണം സംബന്ധിച്ച വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായി പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആര്‍ച്ച്ബിഷപ്പ് പത്രകുറിപ്പില്‍ അറിയിച്ചു.
എറണാകുളം നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിനും ശാശ്വതമായ പരിഹാരം കണ്ടെത്തുവാന്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുകളും പൊട്ടിവീണു കിടക്കുന്ന വൈദ്യുത കമ്പികളും പൊതുജനങ്ങള്‍ക്ക് ആപത്ത് വരുത്തുമെന്നതിനാല്‍ അക്കാര്യത്തിലും ഏവരും ജാഗ്രത പാലിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.