ടര്‍ബോ’യുടെ പ്രീ ബുക്കിങ്ങില്‍ റെക്കോര്‍ഡ് നേട്ടം

ടര്‍ബോ’യുടെ പ്രീ ബുക്കിങ്ങില്‍ റെക്കോര്‍ഡ് നേട്ടം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’യുടെ ബുക്കിങ്ങിലൂടെ കോടികളുടെ റെക്കോര്‍ഡ് നേട്ടം. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ‘ടര്‍ബോ’യിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഷോ തുടങ്ങുന്നതിന് മുന്‍പുള്ള ബുക്കിങ്ങിന് ഒരു ദിവസം കൂടി ബാക്കിനില്‍ക്കെയാണ് ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.

2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജര്‍മനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ‘ടര്‍ബോ’ മാറി. കേരളത്തില്‍ 300-ലധികം തീയറ്ററുകളില്‍ കേരളത്തില്‍ ‘ടര്‍ബോ’ എത്തും.2 മണിക്കൂര്‍ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ട്രെയിലര്‍ വന്‍ ആവേശമാണ് ആരാധകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ബിഗ് ബജറ്റില്‍ തയ്യാറാക്കിയ ചിത്രം 2024 മെയ് 23-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്.

 

 

 

ടര്‍ബോ’യുടെ പ്രീ ബുക്കിങ്ങില്‍ റെക്കോര്‍ഡ് നേട്ടം

Share

Leave a Reply

Your email address will not be published. Required fields are marked *