തിരുവനന്തപുരം:സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനുംം സാധ്യത പ്രവചിച്ച് കാലാവസ്ഥാിച്ചു. സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. കണ്ണൂരും കാസര്‍കോടും യെലോ അലര്‍ട്ടും ബാക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതും വടക്കന്‍ കേരളത്തിന് മുകളിലെ ചക്രവാത ചുഴിയുമാണ് മഴ തുടരാന്‍കാരണം.
ന്യൂനമര്‍ദം വരുന്ന 48 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിന്റെ ഭാഗമായി കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴക്കും ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്.