താരപ്രചാരകര്‍ നിയന്ത്രണം പാലിക്കണം; കോണ്‍ഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദ്ദേശം

താരപ്രചാരകര്‍ നിയന്ത്രണം പാലിക്കണം; കോണ്‍ഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദ്ദേശം

താര പ്രചാരകരായ നേതക്കള്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കോണ്‍ഗ്രസിനും ബിജെപിക്കും കര്‍ശന നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വര്‍ഗീയപ്രചാരണം നടത്തരുതെന്ന് ബിജെപിക്കും, ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന പ്രചാരണം നടത്തരുതെന്ന് കോണ്‍ഗ്രസിനും കമ്മിഷന്‍ നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, ഇതിനുശേഷവും മോദി അത്തരം പ്രസംഗങ്ങള്‍ തുടര്‍ന്നു.

സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സേനയുടെ സാമൂഹിക-സാമ്പത്തിക ഘടനയെക്കുറിച്ച് ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് അഗ്‌നിവീര്‍ പദ്ധതിയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണം ചൂണ്ടിക്കാട്ടി കമ്മിഷന്‍ നിര്‍ദേശിച്ചു.രാജ്യത്തിന്റെ കുറ്റമറ്റ തിരഞ്ഞെടുപ്പ് പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും നല്‍കിയ നോട്ടിസില്‍ കമ്മിഷന്‍ വ്യക്തമാക്കി.

 

 

 

 

താരപ്രചാരകര്‍ നിയന്ത്രണം പാലിക്കണം;
കോണ്‍ഗ്രസിനും ബിജെപിക്കും
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദ്ദേശം

 

Share

Leave a Reply

Your email address will not be published. Required fields are marked *