ഏതു മനുഷ്യരിലും പ്രചോദനം ഒരു വലിയ ഘടകമത്രെ. ഒരുവന്റെ പ്രവര്‍ത്തനങ്ങളേയും ചിന്തകളെയും അത് കാര്യമായി സ്വാധീനിക്കുന്നു. ഇത് ശിശു പ്രായം മുതല്‍ ബാല്യത്തിലും കൗമാരത്തിലും യൗവ്വനത്തിലും എന്തിനു വാര്‍ദ്ധക്യത്തിലും പ്രചോദനം സ്വാധീനിക്കുന്നു. നമ്മളിലെ നന്മതിന്മവാസനകളും അതിന്റെ ഭാഗമാണ്. തിരിച്ചറിവിനു മുമ്പും പിമ്പും ഒരോരുത്തരിലും വന്നു ചേരുന്നു. ശിശു പ്രായത്തില്‍ അമ്മയാണെങ്കില്‍ ബാല്യത്തില്‍ അച്ഛനും കൗമാരത്തില്‍ ഗുരുക്കന്മാരും അദ്ധ്യാപകരും യൗവ്വനത്താല്‍ കവി കഥാകൃത്ത് നോവലിസ്റ്റ് ലേഖനമെഴുതുന്നവര്‍ നിരുപകള്‍ കായികയഭ്യാസികള്‍ ശാസ്ത്രജ്ഞന്മാര്‍ രാഷ്ട്രീയ നേതാക്കള്‍ അങ്ങനെ വലിയ നിരകള്‍ തന്നെ പ്രചോദനത്തിനു കണ്ടെത്താനാകുന്നു. നമ്മുടെ മനസ്സിനു ഇഷ്ടം സന്തോഷം ആനന്ദം മുതലായവകളില്‍ നമ്മുടെ താല്‍പ്പര്യങ്ങള്‍ ഏറിയിരിക്കും. ഗുണമേന്മയും ശ്രേഷ്ടതയും ഉള്ളതില്‍ നാം സ്വയം ആകൃഷ്ടരാകുക പതിവാണ്. ചിലപ്പോള്‍ ഒരു സിനിമ മതി പ്രചോദനം ലഭിക്കാം. വാര്‍ദ്ധക്യത്തിലും നമ്മളില്‍ പ്രചോദനം അനുഭവിക്കാറുണ്ട്. അത് ജീവിതം കൊണ്ട് നേടിയെടുത്ത അറിവിലും ബോധത്തിലും ജ്ഞാനത്തിലും ആയിരിക്കാം. മറിച്ചും വന്നു ചേരാം. അതായത് ആര്‍ക്കും പ്രചോദനകളില്ലാതെ ചേതനകളെ വളര്‍ത്താനാവില്ല. ഉണര്‍ത്താനാവില്ല. നല്ലതായാലും ചീത്തയായാലും കര്‍മ്മപഥങ്ങളേ ഏറെ സ്വാധീനിക്കും. ഈ സ്വാധീനം ജീവിതത്തെ മാറി മറിക്കും. നമ്മുടെ ശത്രുവും മിത്രവും നമ്മള്‍ തന്നെ. വിവേചന തല്‍പ്പരര്‍ക്ക് ഏതു സ്വീകരിക്കണം ഏതു തള്ളണമെന്ന് തീരുമാനമെടുക്കാനാവുന്നു. തീരുമാനമെന്തുമാകട്ടെ ജീവിതം സത്യനിഷ്ഠതയില്‍ അധിഷ്ഠിതമായിരിക്കുന്നം. എങ്കിലേ സഫലത വന്നു ചേരൂ. സഫലികരണത്താല്‍ എത്തുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കുക നടന്നു വന്ന വഴികളെ ശ്രദ്ധിക്കുക, അവിടെ കാരുണ്യത്തിന്റെ ദയയുടെ ത്യാഗത്തിന്റെ സഹനത്തിന്റെ സ്‌നേഹത്തിന്റെ വാത്സല്യത്തിന്റെ കണികകള്‍ കാണാനാവുമെങ്കില്‍ നിങ്ങള്‍ മനുഷ്യനായി ജീവിച്ചുവെന്നും പ്രചോദനങ്ങളെല്ലാം അതിനു സഹായിച്ചുവെന്നും അങ്ങനെ ജീവിതം ധന്യതയില്‍ എത്തിയെന്നും തീരുമാനിക്കാനാവുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേര്‍ന്നു കൊണ്ട് നന്ദി നമസക്കാരം.??????
രചന :-
കെ.വിജയന്‍ നായര്‍
ഉല്ലാസ് നഗര്‍ (മുംബൈ)
ഇന്നത്തെ ചിന്താവിഷയം; പ്രചോദനം എങ്ങനെ പ്രവര്‍ത്തിക്കുന്നു?