‘മടപ്പള്ളി കാവ്യോര്‍മ’ കവിത സമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു

‘മടപ്പള്ളി കാവ്യോര്‍മ’ കവിത സമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു

വടകര: പുസ്തകത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനപ്പുറം കവിത ജീവിതം തന്നെയായി മാറേണ്ടതുണ്ട് എന്ന് മലയാളം സര്‍വ്വകലാശാല റജിസ്ട്രാര്‍ ഡോ.കെ എം ഭരതന്‍ പറഞ്ഞു. ‘മടപ്പള്ളി കാവ്യോര്‍മ’ എന്ന പേരില്‍ മടപ്പള്ളി കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ‘മടപ്പള്ളി ഓര്‍മ്മ’ പ്രസിദ്ധീകരിക്കുന്ന കവിത സമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മടപ്പള്ളി ഓര്‍മ്മയുടെ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി. മടപ്പള്ളി ഗവ. കോളേജ് മലയാള വിഭാഗം തലവന്‍ എ പി ശശിധരന്‍, സ്റ്റുഡന്റ് എഡിറ്റര്‍ പ്രണവ് മോഹന്‍, ഡോ. ദിനേശന്‍ കരിപ്പള്ളി, ഗോപി നാരായണന്‍, ഒ കെ ശ്യാമള, മടപ്പള്ളി ഓര്‍മ്മയുടെ സെക്രട്ടറി അഡ്വ. പി കെ മനോജ് കുമാര്‍, ഖജാന്‍ജി സന്തോഷ് കുറ്റിയില്‍, കോ -ഓര്‍ഡിനേറ്റര്‍ ടിടി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രവാസിയുമായ ശശി കൃഷ്ണനാണ് കവര്‍ രൂപകല്‍പ്പന ചെയ്തത്. കണ്ണൂരിലെ പായല്‍ പബ്ലിഷേഴ്‌സ് ആണ് കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. ജൂണ്‍ ആദ്യവാരം കവിതാ സമാഹാരം പുറത്തിറങ്ങും.

കവിത സമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *