ഇരിങ്ങല്‍ സര്‍ഗാലയയില്‍ കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പ്  29 മുതല്‍ ജൂണ്‍ രണ്ടുവരെ

ഇരിങ്ങല്‍ സര്‍ഗാലയയില്‍ കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പ് 29 മുതല്‍ ജൂണ്‍ രണ്ടുവരെ

വടകര ഇരിങ്ങല്‍ സര്‍ഗാലയ വിനോദസഞ്ചാരകേന്ദ്രത്തില്‍ കുട്ടികള്‍ക്കായി അഞ്ചുദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനക്യാമ്പ്. ബഹുമുഖവികാസത്തിനുള്ള വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി മേയ് 29 മുതല്‍ ജൂണ്‍ രണ്ടുവരെ നടക്കുന്ന ക്യാമ്പില്‍ 13-നും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണു പ്രവേശനം.

വ്യക്തിത്വവികസനം, അഭിരുചികള്‍ കണ്ടെത്തല്‍, വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറക്കല്‍, സമൂഹപ്രതിബദ്ധത, ഭാഷാപരിജ്ഞാനം, ഉപരിപഠനസാദ്ധ്യതയിലും ശരീരക്ഷമതയിലും പരിജ്ഞാനം, മൊബൈല്‍ ഫോണും ലഹരിയും പോലുള്ളവയില്‍നിന്നുള്ള മോചനത്തിനുള്ള പ്രാപ്തി, കലാസാംസ്‌ക്കാരികമേഖലകളിലെ കൂടിച്ചേരല്‍, പഠനയാത്ര തുടങ്ങിയവയൊക്കെ ക്യാമ്പില്‍ ഉണ്ടാകും.

എസി താമസസൗകര്യത്തോടെയുള്ള ക്യാമ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9496998674, 9946121221, 9048666611, 9446304222 എന്നീ നമ്പരുകളില്‍ വിളിക്കാം.

ഇരിങ്ങല്‍ സര്‍ഗാലയയില്‍ കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പ് 29 മുതല്‍ ജൂണ്‍ രണ്ടുവരെ

Share

Leave a Reply

Your email address will not be published. Required fields are marked *