കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ 19കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് ഗാന്ധി നഗര്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ജൂണ്‍ 25 ന് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
19കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യുതി ചോര്‍ച്ചയുണ്ടായെന്ന് കെ.എസ്.ഇ.ബി കണ്ടെത്തിയിരുന്നു. സര്‍വീസ് വയറിലും കടയുടെ വയറിങ്ങിലും വൈദ്യുതി ചോര്‍ച്ചയുണ്ടായി. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി നടത്തിയ പരിശോധനയില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് വൈദ്യുതി ചോര്‍ച്ചയുണ്ടായെന്നും വിളിച്ച് പറഞ്ഞിട്ടും ഇതില്‍ യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തന്നെ വൈദ്യുതി മന്ത്രിക്ക് കൈമാറും.