ടെഹ്റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടു.ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രതികൂല കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്ന സാഹചര്യത്തില്‍ തുര്‍ക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്.
പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തില്‍ മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍.കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസര്‍ബയ്ജാനുമായിച്ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്‌സി.
മൂന്ന് ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും ഇറാനിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനാണ്.?
ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ശക്തമായ ശബ്ദിക്കാന്‍ അറബ് ലോകം മടിച്ചപ്പോഴായിരുന്നു താക്കീതുമായി ഇബ്രാഹിം റൈസി രംഗത്തെത്തിയത്.
സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പ്രതിഷേധം പ്രസ്താവനകളിലും മറ്റും ഒതുക്കിയപ്പോള്‍ ഇറാന്‍ ഇസ്രയേലിന് എതിരെ ആയുധമെടുക്കാന്‍ പോലും തയ്യാറായി. മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് ഈ നിലപാട് തള്ളിവിടും എന്ന സാഹചര്യം നിലനില്‍ക്കെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.
തീവ്ര നിലപാടുകളുള്ള ഒരു മത നേതാവില്‍ നിന്നും ഘട്ടം ഘട്ടമായി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വളര്‍ച്ച അതാണ് ഇറാനിലെ റൈസി യുഗം.
ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടു