‘ചേമഞ്ചേരി ആഗസ്റ്റ് വിപ്ലവസ്പുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം ‘ പുസ്തക പ്രകാശനം നാളെ

‘ചേമഞ്ചേരി ആഗസ്റ്റ് വിപ്ലവസ്പുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം ‘ പുസ്തക പ്രകാശനം നാളെ

പൂക്കാട്:കെ ശങ്കരന്‍ മാസ്റ്റര്‍ രചിച്ച ‘ചേമഞ്ചേരി ആഗസ്റ്റ് വിപ്ലവസ്പുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം ‘ എന്ന പുസ്തക പ്രകാശനം നാളെ (ഞായര്‍) ഉച്ചക്ക് 2.30ന് പൂക്കാട് എഫ് എഫ് ഹാളില്‍ പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ നന്ദകുമാര്‍ മൂടാടിക്ക് നല്‍കി നിര്‍വഹിക്കും.  ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിക്കും. ഡോ.എന്‍.വി.സദാനന്ദന്‍ പുസ്തക പരിചയം നടത്തും. മുല്ലപ്പള്ളി രാമചന്ദ്രന്‍, തമ്മന ശ്രീധരന്‍, എം.കെ.ഭാസ്‌കരന്‍, എന്‍.പി.അബ്ദുല്‍ സമദ്, വായനാരി വിനോദ്, മുക്കം മുഹമ്മദ്, ഇ.കെ.അജിത്ത്, അഡ്വ.വിനോദ് പയ്യനട ആശംസകള്‍ നേരും. കെ.ശങ്കരന്‍ മാസ്റ്റര്‍ മറുമൊഴി നടത്തും. സ്വാഗത സംഘം കണ്‍വീനര്‍ വി.ടി.വിനോദ് സ്വാഗതവും, പ്രദീപന്‍ കെ നന്ദിയും  പറയും.

 

 

 

 

‘ചേമഞ്ചേരി ആഗസ്റ്റ് വിപ്ലവസ്പുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം ‘
പുസ്തക പ്രകാശനം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *