കോഴിക്കോട്: ജില്ലയിലെ വിവിധ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാര്‍സി വിഭാഗത്തില്‍പ്പെട്ട ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗം 21ന് (ചൊവ്വാഴ്ച) വൈകിട്ട് 4 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ്, മെമ്പര്‍മാരായ സൈഫുദ്ദീന്‍. എ, പി.റോസ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ ഇതൊരറിയിപ്പായി സ്വീകരിച്ച് യോഗത്തില്‍ പങ്കെടുക്കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.