കെജ്രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാര്‍ അറസ്റ്റില്‍

കെജ്രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാര്‍ അറസ്റ്റില്‍

ഡല്‍ഹി:ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ബൈഭവിനെ മുഖ്യമന്ത്രിയുടെ വസതിയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കേജ്രിവാളിനെ സന്ദര്‍ശിക്കാനായി അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴാണ് സ്വാതിക്ക് പഴ്‌സണല്‍ സ്റ്റാഫിന്റെ മര്‍ദ്ദനമേറ്റത്. തീസ് ഹസാരി കോടതിയില്‍ സ്വാതി മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴിയും നല്‍കിയിരുന്നു.
എന്നാല്‍ കെജ്രിവാളിനെ ലക്ഷ്യമിട്ട് സ്വാതി ബിജെപിക്കുവേണ്ടി കളിക്കുയാണെന്നാണ് എഎപിയുടെ ആരോപണം.

സ്വാതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ബിജെപി ഗൂഢാലോചനയുടെ ഭാഗവുമാണെന്നു ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി ഇന്നലെ ആരോപിച്ചിരുന്നു. മുന്‍കൂട്ടി അനുമതി തേടാതെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിലെത്തിയത്. അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണം ഉന്നയിക്കുകയെന്നതായിരുന്നു സ്വാതിയുടെ ഉദ്ദേശ്യം. സ്വാതി എത്തിയപ്പോള്‍ മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നില്ല. സ്വീകരണമുറിയില്‍ പ്രവേശിച്ച സ്വാതിയെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സറ്റാഫ് ബൈഭവ് കുമാര്‍ തടഞ്ഞപ്പോള്‍ അവര്‍ തര്‍ക്കിക്കാന്‍ തുടങ്ങിയെന്നും അതിഷി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വീട്ടില്‍വെച്ച് ബൈഭവ് കുമാര്‍ ഏഴ്-എട്ട് തവണ തല്ലിയെന്നാണ് സ്വാതി മൊഴി നല്‍കിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ”വയറ്റില്‍ ഉള്‍പ്പെടെ ഏഴ്-എട്ട് തവണ അടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പ് ഭാഗത്തും ചവിട്ടിയെന്നും എഫ്ഐആറില്‍ പറയുന്നു. ”അരവിന്ദ് കെജ്രിവാളിന്റെ ഡ്രോയിങ് മുറിയില്‍ ഇരിക്കുകയായിരുന്ന സ്വാതിയെ ബൈഭവ് കുമാര്‍ വലിച്ചിഴക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കെജ്രിവാള്‍ വീട്ടിലുണ്ടായിരുന്ന സമയമായിരുന്നു അത്,” എഫ്ഐആറില്‍ പറയുന്നു. സ്വാതിയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചെന്നും തലമുടിയിയില്‍ പിടിച്ച് മേശയില്‍ ഇടിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

 

കെജ്രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാര്‍ അറസ്റ്റില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *