അങ്കണം ഷംസുദ്ദീന്‍ സ്മൃതി സാംസ്‌കാരിക വേദി പുരസ്‌കാരം; രചനകള്‍ ക്ഷണിച്ചു

അങ്കണം ഷംസുദ്ദീന്‍ സ്മൃതി സാംസ്‌കാരിക വേദി പുരസ്‌കാരം; രചനകള്‍ ക്ഷണിച്ചു

നിഷ്പക്ഷ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ പ്രതീകമായ അങ്കണം ഷംസുദ്ദീന്‍ സ്മൃതി, 2024 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2021, 2022, 2023 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നോവല്‍, ചെറുകഥ, കവിത, നാടകം എന്നീ സാഹിത്യ ശാഖകളിലെ മികച്ച കൃതികളെയാണ് അവാര്‍ഡിന് പരിഗണിക്കുക. പതിനായിരം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇതോടൊപ്പം മൂന്നാമത് തൂലികാശ്രീ പുരസ്‌കാരത്തിനും രചനകള്‍ ക്ഷണിക്കുന്നു.
മുഖ്യധാരയില്‍ ഇടം ലഭിക്കാത്ത അമ്പതു വയസ്സിനു മേല്‍ പ്രായമുള്ള എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള തൂലികാശ്രീ പുരസ്‌കാരത്തിനായും കഥ, കവിതാ രചനകള്‍ ക്ഷണിക്കുന്നതായി അങ്കണം ഷംസുദ്ദീന്‍ സ്മൃതി സാംസ്‌കാരികവേദി അറിയിച്ചു.
അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസും ശില്‍പവുമാണ് പുരസ്‌കാരം. (സമ്മാനിത രണ്ടു പേരുണ്ടെങ്കില്‍ തുല്യമായി വീതിച്ചു നല്‍കും). കടലാസിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ! മറ്റൊരിടത്തും പ്രസിദ്ധീകരിക്കാത്ത സ്വന്തം സൃഷ്ടികളാണ് തൂലികാശ്രീ പുരസ്‌കാരത്തിനായി അയക്കേണ്ടത്. വിശദമായ ബയോഡേറ്റസഹിതം ജൂണ്‍ 10ാം തിയതിക്കകം
ഡോ. പി.സരസ്വതി, അങ്കണം ഷംസുദ്ദീന്‍ സ്മൃതി,
ഡി5 ഭവാനി റെസിഡന്‍സി, അടിയാട്ട് ലൈന്‍,
പൂത്തോള്‍, തൃശൂര്‍ 680004 എന്ന വിലാസത്തില്‍ കൃതികളുടെ രണ്ടു കോപ്പികള്‍ വീതം അയക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

 

 

അങ്കണം ഷംസുദ്ദീന്‍ സ്മൃതി സാംസ്‌കാരിക
വേദി പുരസ്‌കാരം; രചനകള്‍ ക്ഷണിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *