കാമ്പുറം, വെള്ളരി തോട് ശൂചീകരിക്കണം ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക്

കാമ്പുറം, വെള്ളരി തോട് ശൂചീകരിക്കണം ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : കാമ്പുറം, വെള്ളരി തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മണ്ണല്‍ ചാക്ക് നിറച്ച് വെച്ച് തോടില്‍ ഒഴുക്ക് തടസപ്പെടുത്തിയത് കാരണം മാസങ്ങളായി ഇവിടെ മലിനജലം കെട്ടി കിടക്കുകയാണ്

മലിനജലം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ ഡെങ്കിപനി, മഞ്ഞപിത്തമടക്കമുള്ള മാരക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിന്റ മുന്നറിയിപ്പുള്ളതിനാല്‍ അധികാരികള്‍ അടിയന്തര നടപടി സ്വീകരിച്ച് പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ആവിശ്യപ്പെട്ടു.

പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ജനങ്ങളെ അണി നിരത്തി ചൂല്‍ സമരത്തിന് ബി.ജെ.പി. വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി നേതൃത്വം നല്‍കും. ഏരിയ പ്രസിഡണ്ട് മധുകാമ്പുറം,
കെ. ഷൈബു, മധു കാമ്പുറം, മാലിനി സന്തോഷ്, ടി.മനോഹരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

 

 

 

കാമ്പുറം, വെള്ളരി തോട് ശൂചീകരിക്കണം
ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *