ഖത്തര്‍ ജയിലില്‍ നിന്നുള്ള തടവുകാരുടെ മോചനത്തിനായി കാരുണ്യ സെല്‍ഫി

ഖത്തര്‍ ജയിലില്‍ നിന്നുള്ള തടവുകാരുടെ മോചനത്തിനായി കാരുണ്യ സെല്‍ഫി

കോഴിക്കോട്: ഖത്തര്‍ ജയിലില്‍ കഴിയുന്ന 600ഓളം ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് കാരുണ്യ സെല്‍ഫി സംഘടിപ്പിച്ചു. ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീംബിന്‍ ഹമദ് അല്‍താഹിക്കാണ് കാരുണ്യ സെല്‍ഫി അയക്കുന്നത്. പരിപാടി എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്തു. തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി ഖത്തര്‍ ഭരണാധികാരിക്ക് കത്ത് നല്‍കുമെന്നദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ആര്‍.ജെ.സജിത്ത് അധ്യക്ഷത വഹിച്ചു. ജയിലില്‍ കഴിയുന്നവരുടെ ബന്ധുക്കളാണ് കിഡ്‌സണ്‍ കോര്‍ണറില്‍ നിന്ന് സെല്‍ഫി എടുത്തയക്കുന്നത്. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ.പി.എം.നിയാസ്, സിപിഎം നേതാവ് ടി.പി.ദാസന്‍, കെ.അജിത, റഫി.പി.ദേവസ്യ, എറീന സജിത്ത്, കെ.വി.പി.ഷാജഹാന്‍, പി.പി.സമീമ, യു.കെ.അസീസ് എന്നിവര്‍ പ്രസംഗിച്ചു.

 

 

ഖത്തര്‍ ജയിലില്‍ നിന്നുള്ള തടവുകാരുടെ മോചനത്തിനായി കാരുണ്യ സെല്‍ഫി

Share

Leave a Reply

Your email address will not be published. Required fields are marked *