സംസ്ഥാന തലസഥാനത്ത് ഗുണ്ടാ ആക്രമണം തുടര്‍ക്കഥയാകുന്നു.ഗൂണ്ടകളെ പിടികൂടാന്‍ ഓപറേഷന്‍ ആഗ് എന്നപേരില്‍ സംസ്ഥാനവ്യാപകമായി പൊലീസ് റെയ്ഡ് തുടങ്ങി. ക്രൈം കോണ്‍ഫറന്‍സ് മുടങ്ങിയതും തിരഞ്ഞെടുപ്പ് സമയത്തെത്തിയ താല്‍ക്കാലിക ചുമതലയുള്ളവര്‍ സ്റ്റേഷനിലുള്ളതും ഗൂണ്ടാ വിളയാട്ടത്തിനു കാരണമായെന്നാണ് ന്യായീകരണം . അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
സമൂഹമാധ്യമങ്ങളിലൂടെ അക്രമാഹ്വാനങ്ങളും വിദ്വേഷപ്രചാരണങ്ങളും പടര്‍ന്നിട്ടും അനങ്ങാതിരുന്ന പൊലീസ് ഇന്നു രാവിലെയാണ് ഗൂണ്ടകളെ തേടി ഇറങ്ങിയത്. ഇന്നലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വ്യാപക റെയ്ഡ്. തിരുവനന്തപുരത്ത് നടന്ന റെയിഡില്‍ ഗൂണ്ടാ ലിസ്റ്റിലുള്ള ഒരാളെ മാത്രമാണ് കസ്റ്റഡിയിലെടുത്തത്. 1880 ഗൂണ്ടകളില്‍ പൊലീസ് ഇതുവരെ പിടിച്ചത് 107 പേരെ മാത്രമാണ്.
തെരഞ്ഞെടുപ്പ് കാലത്ത് താല്‍ക്കാലിക ചുമതലയുള്ള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് ഗൂണ്ടാലിസ്റ്റിലുള്ളവരുടെ താവളവും അറിയില്ലെന്നതും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നടപടിക്കും മടിക്കുന്നു എന്നതും കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യുകയും, നടപടി നിര്‍ദേശിക്കുകയും ചെയ്യുന്ന ക്രൈം കോണ്‍ഫറന്‍സുകള്‍ മുടങ്ങിയതും ഗൂണ്ടകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. മൂന്നു മാസത്തിലൊരിക്കലാണ് ക്രൈം കോണ്‍ഫറന്‍സുകള്‍ നടക്കാറുള്ളത്. അതേസമയം ‘കാപ്പ’ ലിസ്റ്റില്‍ കലക്ടര്‍മാര്‍ നടപടിയെടുക്കുന്നില്ലെന്നും പൊലീസ് ആക്ഷേപമായി ഉന്നയിക്കുന്നു. എന്നാല്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന അവസ്ഥയാണു നാട്ടിലെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാനത്തു ഗുണ്ടാ വിളയാട്ടം;പൂട്ടാന്‍ ഓപറേഷന്‍ ആഗ് മായി പൊലീസ്