കോഴിക്കോട്: എല്ലാ മേഖലകളിലും കൂട്ടായ്മ ഉണ്ടാകുമ്പോള്‍ ഉപഭോക്താക്കള്‍ സംഘടിതരല്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആക്ടിങ് ചെയര്മാന് കെ ബൈജു നാഥ്. ആള് ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഓര്ഗനൈസേഷന് ( എ ഐ സി പി ഒ ) ജില്ലാ ചാപ്റ്റര്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താകള്‍ക്ക് അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിന് പ്രധാന കാരണം അഴിമതിയാണ്. ഇതിന് ഒരു പരിഹാരമാകും ഇത്തരം സംഘടനകള്‍. ഉപഭോക്താക്കള്‍ക്ക് വേണ്ടി പോരാടുന്നവരും മനുഷ്യവകാശ പ്രവര്‍ത്തകരാണെന്നും ബൈജു നാഥ് കൂട്ടിച്ചേര്‍ത്തു.
മറീന റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്റ് ഹരി ശങ്കര്‍ ശുക്ല അധ്യക്ഷത വഹിച്ചു.ദേശീയ കമ്മിറ്റിയുടെ ദിഗ് ദര്‍ശിക മാഗസിന് പ്രകാശനവും ബൈജു നാഥ് നിര്‍വ്വഹിച്ചു. ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി ആര് സുരേഷും ഉപഭോക്തൃ നിയമം സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുല്‍ കരീം വിഷയവതരണവും നിര്‍വ്വഹിച്ചു.ലീഗല്‍ മെട്രോളജി ജോയിന്റ് കണ്ട്രോളര് രാജേഷ് സാം, മലബാര്‍ ചേംബര്‍ എക്സി. അംഗം നയന്‍ ജെ ഷാ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര് ജയന്ത് കുമാര്‍ സ്വാഗതവും
ജില്ലാ പ്രസിഡന്റ് പി ബാബു കെന്‍സ നന്ദിയും പറഞ്ഞു.
പി ബാബു കെന്‍സ ( ജില്ല പ്രസിഡന്റ്), എം മുജീബ് റഹ്മാന് (ജില്ലാ സെക്രട്ടറി), അബ്ദുല്‍ മജീദ് (വൈസ് പ്രസിഡന്റ്),പ്രൊഫ. വര്‍ഗീസ് മാത്യു ( ജോയിന്റ് സെക്രട്ടറി), ടി ലതീഷ് ( ട്രഷറര്‍ ), അജീഷ് അത്തോളി ( മീഡിയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
ഉപഭോക്താക്കള്‍ സംഘടിതരല്ല; കെ ബൈജു നാഥ്