കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസില്‍ പ്രതി രാഹുലിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. കേസിന്റെ അന്വേഷണം ഫറോക്ക് എ.സി.പി ഏറ്റെടുത്തു. രാഹുല്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വേണ്ടിയാണ് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. അന്വേഷണസംഘം ഇന്ന് പെണ്‍കുട്ടിയുെട മൊഴിയെടുക്കും.
പ്രതി രാഹുല്‍ ഫ്രോഡെന്ന് വധുവിന്റെ പിതാവ്. രാഹുലിന്റെ രണ്ട് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കുഴപ്പക്കാരനെന്ന് തിരിച്ചറിഞ്ഞ് അവര്‍ പിന്‍മാറിയതാണെന്ന് പിന്നീടറിഞ്ഞെന്നും പിതാവ് ആരോപിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് രാഹുല്‍ മുങ്ങിയത്, പൊലീസില്‍ വിശ്വാസമില്ല. ജര്‍മനിക്ക് കടക്കാന്‍ രാഹുലിന് പൊലീസ് ഒത്താശ ചെയ്തു.
അതേസമയം, പെണ്‍കുട്ടിയെ രാഹുല്‍ ഗുരുതരമായി മര്‍ദിച്ചിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പ്രതികരിച്ചു. രാഹുല്‍ ഇന്നലെ ഉച്ചയ്ക്കുശേഷം വീട്ടില്‍ നിന്നുപോയി. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും കോട്ടയത്തെ വിവാഹാലോചന ഒഴിവായത് മറ്റു കാരണങ്ങള്‍ കൊണ്ടെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.