ലഖ്നൗ: ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലഖ്നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഗാര്‍ഖെയുടെ പ്രഖ്യാപനം. ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ബിജെപി ഭരണഘടന മാറ്റുമെന്നാണ് കര്‍ണാടകയില്‍ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിരവധി ബി.ജെ.പി. നേതാക്കള്‍ ഭരണഘടന മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്നു.
ഉത്തര്‍പ്രദേശിലെ 80-ല്‍ 79 സീറ്റിലും ഇന്ത്യ മുന്നണി വിജയിക്കുമെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണുന്ന ജൂണ്‍ നാല് മാധ്യമസ്വാതന്ത്ര്യത്തിന്റെ ദിനമായിരിക്കും. അതിന് ശേഷമുള്ള സുവര്‍ണകാലഘട്ടത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അഖിലേഷ് യാദവ് പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ അഗ്‌നിവീര്‍ പദ്ധതി അവസാനിപ്പിക്കുമെന്നും അഖിലേഷ് പ്രഖ്യാപിച്ചു. കാര്‍ഷികവിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില (എം.എസ്.പി) നിയമപരമായ ‘ഗ്യാരന്റി’യാക്കാന്‍ പരിശ്രമിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
എല്ലാ മാസവും 10 കിലോ റേഷന്‍ സൗജന്യം,
പ്രഖ്യാപനവുമായി ഖാര്‍ഗെ