കൊടിയത്തൂര്‍: സംസ്ഥാന വൈദ്യുതി ബോര്‍ഡ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ – കേരള, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്നിവയുടെ നേതൃത്വത്തില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെയും ഹരിത കര്‍മ്മസേനയുടെയും പിന്തുണയോടെ ഊര്‍ജ കിരണ്‍ വേനല്‍ക്കാല ഊര്‍ജ സംരക്ഷണ കാമ്പയിന്‍ സംഘടിപ്പിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മറിയം കുട്ടി ഹസന്‍,വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗം ഷംലൂലത്ത്, ദര്‍ശനം സെക്രട്ടറി എം എ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. പന്നിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വി. നൗഫല്‍, കെ എസ് ഇ ബി മുക്കം ഇലക്ട്രിക്കല്‍ സെക്ഷന്‍ എ ഇ അജ്മല്‍ എന്നിവര്‍ ക്‌ളാസ് നയിച്ചു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ഇരുവരും വിശദീകരണങ്ങള്‍ നല്‍കി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ സ്വാഗതവും നിര്‍വ്വഹണ ഏജന്‍സിയായ കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ് പി.ടി. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.